ഇന്ത്യന്‍ ടീമില്‍ ഫിനിഷറുടെ റോളില്‍തന്നെ തുടരുമെന്ന് ‘ക്യാപ്റ്റന്‍ കൂള്‍’

നിലവിലെ സാഹചര്യത്തില്‍ താന്‍ ഫിനിഷറുടെ റോളില്‍തന്നെ തുടരുമെന്ന് എം എസ് ധോണി. മുന്‍ നിര ബാറ്റ്സ്മാന്മാര്‍ മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ തന്റെ ബാറ്റിങ്ങ് ഓര്‍ഡറില്‍ മാറ്റം വരുത്താന്‍ ആഗ്രഹ

എം എസ് ധോണി,  കോഹ്‌ലി, ക്യാപ്റ്റന്‍ കൂള്‍, ഗൌതം ഗംഭീര്‍ MS Dhoni, Kohli, Captan Cool, Gautham Gambeer
കൊല്‍ക്കത്ത| rahul balan| Last Updated: ബുധന്‍, 9 മാര്‍ച്ച് 2016 (00:26 IST)
നിലവിലെ സാഹചര്യത്തില്‍ താന്‍ ഫിനിഷറുടെ റോളില്‍തന്നെ തുടരുമെന്ന് എം എസ് ധോണി. മുന്‍ നിര ബാറ്റ്സ്മാന്മാര്‍ മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ തന്റെ ബാറ്റിങ്ങ് ഓര്‍ഡറില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ധോണി പറഞ്ഞു. മികച്ച ഫിനിഷര്‍ ധോണിയാണോ കോഹ്‌ലിയാണോ എന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് ‘ക്യാപ്റ്റന്‍ കൂളിന്റെ’ പ്രതികരണം.

കഴിഞ്ഞ ദിവസം ധോണിയേക്കാള്‍ മികച്ച ഫിനിഷര്‍ കോഹ്ലിയാണെന്ന് ഗൌതം ഗംഭീര്‍ പ്രതികരിച്ചിരുന്നു. ബാറ്റു ചെയ്യാന്‍ മികച്ച അവസരമുള്ളപ്പോള്‍ കളത്തിലിറങ്ങാനാണ് ഇഷ്ടപ്പെടുന്നത്. ടീമിന്റെ ഘടന നോക്കിയാല്‍ 90 ശതമാനം സമയത്തും ഏഷ്യാ കപ്പില്‍ കളിച്ചതിനു സമാനമായ അവസ്ഥയിലാണ് താന്‍ ഇറങ്ങിയിട്ടുള്ളതെന്നും ധോണി പറഞ്ഞു. കോഹ്ലിയെ സംബന്ധിച്ചിടത്തോളം മൂന്നാം നമ്പറില്‍ ഇറങ്ങി മികച്ച കൂട്ടുകെട്ടുണ്ടാക്കി നല്ല തുടക്കം നല്‍കുക എന്ന ഉത്തരവാദിത്വമാണ് ഉള്ളത്. എന്നാല്‍ ഫിനിഷര്‍ സ്ഥാനം 5, 6, 7 സ്ഥാനത്ത് ഇറങ്ങുന്നവര്‍ ചെയ്യേണ്ടതാണെന്നും ധോണി കൂട്ടിച്ചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :